Saturday, July 8, 2023

തിളക്കമാർന്ന വിജയവുമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ




 *SSLC RESULT 2023 

 തിളക്കമാർന്ന വിജയവുമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ രണ്ടാമത്തെ സർക്കാർ വിദ്യാലയവും മാനന്തവാടി താലൂക്കിൽ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ  സർക്കാർ വിദ്യാലയവും  നമ്മുടേതാണ്.

ആകെ പരീക്ഷ എഴുതിയ 259 വിദ്യാർത്ഥികളിൽ 254 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

 വിജയശതമാനം 98.06% .

40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു

 14 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു.  

പ്രിൻസിപ്പാൾ പി സി തോമസ് സാറിന്റെയും ഹെഡ്മിസ്ട്രസ് സെലീന ടീച്ചറുടെയും നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങളുടെയും രഞ്ജിത്ത് മാനിയിലിന്റെ നേതൃത്വത്തിലുള്ള  പിടിഎയുടെയും രക്ഷിതാക്കളുടെയും  സർവ്വോപരി വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമ ഫലമായാണ് അഭിമാന അർഹമായ ഈ നേട്ടം കൈവരിക്കാൻ നമുക്ക് .  സാധിച്ചത്.

 മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തിയ പ്രിയ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹

No comments:

Post a Comment