Thursday, October 29, 2020

 

                                               ബ്ലോഗ് ഉദ്ഘാടനം ചെയ്തു 

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ:രാഹുൽ ഗാന്ധി  ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ വിദ്യാർഥികളാണ് ബ്ലോഗ് തയ്യാറാക്കിയത്. സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളും പഠനമികവുകളും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ബ്ലോഗ്  രൂപം കൊണ്ടത് .
ഐ ടി യിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച വിദ്യാലയത്തിലെ 80 ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി , പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ്,  ഹെഡ്മിസ്ട്രസ് ശ്രീമതി സുധ പി കെ ,സീനിയർ അസി: ശ്രീമതി ഡെയ്സി റ്റി ഐ,സ്കൂൾ ഐടി കോർഡിനേറ്റർമാരായ എൽദോസ് കെവി, അബ്ദുൽ സലാം റ്റി  , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷഫീന വി കെ, ലിറ്റിൽ കൈറ്റ്സ്  ലീഡർ   കുമാരി ഹന്നത്ത്  തുടങ്ങിയവർ നേതൃത്വം നൽകി.






 

 

 

                  

Saturday, October 24, 2020

ഭാരത് സ്കൗട്ട് & ഗൈഡ്സ് ഹൈക്ക് മീൻമുട്ടി

                     ഭാരത് സ്കൗട്ട് & ഗൈഡ്സ്  ഹൈക്ക്  മീൻമുട്ടി

ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് സംഘടിപ്പിച്ച പ്രകൃതി പഠന യാത്രയിൽ നിന്നും...
തീയ്യതി 8-12-18 ശനി
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകളായ ശ്രീ ജോൺസൺ ശ്രീ ബാലൻ ശ്രീ രാജേഷ് എന്നിവർക്കും വനസംരക്ഷണ സമിതി അംഗം ശ്രീ .അച്ചപ്പേട്ടനും പ്രതേക നന്ദി













 

SSLC Result 2019 March

                                              SSLC Result 2019 March      

            വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് 2019 മാർച്ചിലെ SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം.
30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ്. 5 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് A+ ഗ്രേഡ്
ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിൽ 100 % വിജയം (72/72) . ഈ വർഷം പരീക്ഷയെഴുതിയ 362 വിദ്യാർത്ഥികളിൽ 335 പേർ ഉപരിപഠനത്തിന് യോഗ്യത നേടി .( 93 %)
മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ
photo Courtesy: Miswer Ali Sir

 


 

വിദ്യാരംഗം- പ്രതിഭയോടൊപ്പം

                                              വിദ്യാരംഗം- പ്രതിഭയോടൊപ്പം









 

Thursday, October 22, 2020

സ്കൂളിന്റെ ചരിത്രം

                                                    സ്കൂളിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള വയനാടിന്റെ വിദ്യാഭ്യാസപരമായ പുരോഗതി കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആദ്യകാലത്ത് എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത് .1930-കളിൽ 3 ഹയർ എലിമെന്ററി സ്കൂളുകൾ വയനാട്ടിൽ ഉണ്ടായി. മാനന്തവാടി, വൈത്തിരി,കണിയാമ്പറ്റ എന്നിവ.

1930 ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമായത്. 1957ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് ചരിത്ര പരമായ മാറ്റങ്ങൾ കൊണ്ടു വരുന്ന കാലം. കോഴിക്കോട് ഡി... യുടെ പേഴ്സൺ അസിസ്റ്റൻഡ് ആയ ശ്രീ.ടി.എ രാമസ്വാമി അയ്യർ സർവ്വേക്കായി വെള്ളമുണ്ടയിൽ വരുന്നു.

വെള്ളമുണ്ട എയുപി സ്കൂൾ ഹെഡ്മാസ്റ്റർ പി കെ നാരായണൻ നായർ, സീനിയർ അസിസ്റ്റൻറ് ആയ ശ്രീ എം കെ കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ടയിൽ വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി ഫീഡർ സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി അടയാളപ്പെടുത്തി. ഈ മാപ്പ് ഉൾപ്പടെ ശ്രീ രാമസ്വാമി അയ്യർ റിപ്പോർട്ട് ഗവൺമെൻറ് നൽകുകയും വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു.

1957 വെള്ളമുണ്ട യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.സർക്കാരിൽ നിന്നു ലഭിച്ചിരുന്ന ഗ്രാൻഡ് കൊണ്ട് മാത്രം സ്കൂൾ നടത്തി കൊണ്ടുപോവുക എന്നത് വിഷമകരമാണ്. ആയതിനാൽ അപ്ഗ്രേഡ്ഷൻ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരാൻ ശ്രീ വി കെ നാരായണൻ നായർ പ്രേരിപ്പിക്കപെട്ടു.എന്നാൽ ആവശ്യമായ സ്ഥലവും താൽക്കാലിക കെട്ടിടവും നൽകിയാൽ സ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരെയും അധ്യാപകരെയും വെള്ളമുണ്ട ആദ്യകാല സാമൂഹിക പ്രവർത്തകനായ ഇ കെ കെ മാസ്റ്റർ എന്ന അരീക്കരകുഞ്ഞികൃഷ്ണൻ നമ്പ്യാർ ബോധ്യപ്പെടുത്തി. അങ്ങനെ 1958 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു.

1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു

. ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.

62വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

വിജയശതമാനം ഉയർത്തുന്നതിന് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന പഠനക്യാമ്പുകൾ നടത്തി വരുന്നു.

സ്കൂളിലെ 45 ക്ലാസ് മുറികളിലും ലാപ്‍ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ,പ്രൊജക്ടർ സക്രീൻ എന്നീ ഹൈടെക് സംവിധാനങ്ങളുണ്ട് എന്നത് അഭിമാനകരമാണ്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.

എൻ എസ് എസ് ,സ്കൗട്ട് ആന്ഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്,സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ഹരിതസേന, വിദ്യാരംഗം, ശാസ്ത്ര ക്ലബ്ബ്, ട്രാഫിക് ക്ലബ്, ഹിന്ദി ക്ലബ്ബ്, തുടങ്ങിയവയെല്ലാം സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. പൊതുവിദ്യാലയങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്തു തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്തു മുന്നേറാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുകയാണ്.

Wednesday, October 21, 2020

കെട്ടിട ഉദ്ഘാടനം നിർവഹിച്ചു

 

                                                             കെട്ടിട ഉദ്ഘാടനം നിർവഹിച്ചു


















 

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് വയനാട് ജില്ലാ പഞ്ചായത്ത് മെയിൻ്റനൻസ് ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Tuesday, October 20, 2020

ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം

                                       ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം