Showing posts with label ozone day. Show all posts
Showing posts with label ozone day. Show all posts

Sunday, October 4, 2020

Nerkazcha - pictures

                                                    nerkazcha

 

ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
നേർക്കാഴ്ച-ചിത്രരചനാമത്സരം
പ്രിയ വിദ്യാർഥികളേ,
കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളേയും അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ മൂന്നുമാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകുമെന്ന ചിന്തകളും എല്ലാം ചിത്രത്തിൽ പകർത്താൻ ശ്രമിക്കാം.
പെൻസിൽ ഡ്രോയിങ്,വാട്ടർ കളർ,ഓയിൽ പെയിന്റിംഗ് ഇവയിലേതെങ്കിലുമാവാം.
ചിത്രരചനയ്‍ക്ക് നിങ്ങളുടെ വീട്ടിലുള്ളവരുടെ സഹായം തേടാം. വിദ്യാർത്ഥികളാണ് ചിത്രങ്ങൾ വരയ്‍ക്കേണ്ടത്.വരച്ച ചിത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചുവെയ്ക്കേണ്ടതാണ്.ചിത്രത്തിന്റെ ഫോട്ടോയെടുത്ത് സ്വന്തം ക്ലാസ് ടീച്ചർക്ക് സെപതംബർ 9-നകം അയച്ചുകൊടുക്കണം. മികച്ച ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കും. സ്‍കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.
കൂടാതെ പഞ്ചായത്ത്/ബി.ആർ.സി/ വയനാട് ജില്ല /സംസ്ഥാനതലങ്ങളിൽ വിജയികളാകുന്നവർക്കും സമ്മാനങ്ങൾ നൽകുന്നതാണ്.
ഓണം വാരാഘോഷം ഒരു വൻ വിജയമാക്കിയതുപോലെ നേർക്കാഴ്‍ച-ചിത്രരചനാമത്സരവും ഗംഭീര വിജയമാക്കുവാൻ ഏവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Team Govt.Model H S S Vellamunda.


 

 

 

 

 

 

 

 

 

 

 

 

 

 

















   Nerkazcha - pictures   





























                        

nerkazcha

nerkazcha