Monday, July 24, 2023

ഡിജിറ്റൽ പെയിൻറിംഗ് മത്സരം

ഒന്നാം സ്ഥാനം ലഭിച്ച ചിത്രം




 വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച്  സ്കൂൾലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു. വൈകുന്നേരം 3 30 മുതൽ 4.30 വരെ ഐടി ലാബിൽ വെച്ചായിരുന്നു മത്സരം . ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് ടി ഉദ്ഘാടനം ചെയ്തു.


അധ്യാപകരായ  അമൽ ഓജെ,.മിസ്‌വറലി കെ, നിസി ജോസഫ് ,എന്നിവർ  വിധികർത്താക്കളായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഷഫീന വി കെ , എസ് ഐ ടി സി അബ്ദുൽസലാം, വിദ്യാർത്ഥികളായ അഭിനവ് പി , തൻഹ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

മത്സരഫലം


 ഒന്നാം സ്ഥാനം 


 അജ്സൽ കെ 9 C


 രണ്ടാം സ്ഥാനം 


മുഹമ്മദ് ഷാഹിൻ 9 C


 മൂന്നാം സ്ഥാനം 


ഹാഷിം എൻ  8 D


 വിജയികൾക്ക് അഭിനന്ദനങ്ങൾ

No comments:

Post a Comment