Tuesday, September 6, 2022

പ്രചോദൻ 2022

 വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി

9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു..

"പ്രചോദൻ 2022 " എന്ന പഠന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ

ഉദ്ഘാടനം ചെയ്തു. കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോഡിനേറ്റർ അംബിക വിഡി ,പ്രദീഷ് കെ.ആർ പ്രജിത തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് കോഡിനേറ്റർ വി കെ പ്രസാദ്

സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷീജ നാപ്പള്ളി അധ്യക്ഷത

വഹിച്ചു.നാടൻ കഥകൾ, കളികൾ,നാടൻ പാട്ടുകൾ തുടങ്ങിയവയുടെ പരിശീലനവും ക്യാമ്പിനോടനുബന്ധിച്ച്

നൽകി

 സർവ മത പ്രാർത്ഥന സംഘടിപ്പിച്ചു

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ സർവ മത പ്രാർത്ഥന സംഘടിപ്പിച്ചു.

ആ സാദികാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എട്ട് , ഒൻപത് ,പത്ത്

ക്ലാസുകളിലായി 50 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് ഷീജ നാപ്പള്ളി,

സ്കൗട്ട് മാസ്റ്റർ മിസ് വർ അലി , ഗൈഡ് ക്യാപ്റ്റൻ മാരായ നിസി ജോസഫ് , സുജ സയനൻ തുടങ്ങിയവർ

നേതൃത്വം നൽകി................

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് പി സി കേഡറ്റുകളെ ആദരിച്ചു...............

 മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് പി സി കേഡറ്റുകളെ ആദരിച്ചു.

വെള്ളമുണ്ട :

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 2021-22 വർഷത്തിൽ മുഴുവൻ

വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രാർത്ഥന എലിസബത്ത് , ആയിഷ ഫിദ, നഷ്വ ,മുഹമ്മദ് ദാനിഷ്എന്നീ

വിദ്യാർത്ഥികളെ ആദരിച്ചു. എച്ച് എം ഇൻ ചാർജ് ഷീജനാപ്പള്ളി അധ്യക്ഷത വഹിച്ചു മാനന്തവാടി ഡി വൈ

എസ് പി എ.പിചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു . വെള്ളമുണ്ട സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ,

പ്രിൻസിപ്പൽ പി സി തോമസ് എന്നിവർ അനുമോദന പ്രഭാഷണം നടത്തി.

റോയ്സൺ ജോസഫ് , പി കെ സുധ (മുൻ ഹെഡ്മിസ്ട്രസ് ), അഞ്ജലി ടീച്ചർ എന്നിവർ ആശംസകൾ

അർപ്പിച്ചു . . പ്രസാദ് വി കെ സ്വാഗതം ആശംസിച്ചു. മാസ്റ്റർ അബ്ദുള്ള അമീൻ ഷ മറുപടി പ്രസംഗം നടത്തി.

സി പി ഒ ശ്രീവിദ്യ .കെ നന്ദി പറഞ്ഞു

ഗണിതം മധുരം -

 ഗണിതം മധുരം - സെമിനാർ സംഘടിപ്പിച്ചു

വെള്ളമുണ്ട:- വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ

ആഭിമുഖ്യത്തിൽ കുട്ടികളിൽ ഗണിതത്തോട് താൽപര്യവും അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ

ഗണിതം മധുരം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ഗണിതശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളായ നൂറോളം

വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടി എച്ച് എം ഇൻചാർജ് ഷീജ നാപ്പള്ളി ടീച്ചർ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളായ ശിവഹരി, സിദ്ധാർത് , ആദില തസ്നിം, ഫാത്തിമ സുഹാന, റിയ ഫാത്തിമ, റിഷ നസ്രി,

നേഹ, സഫ്ന എന്നിവർ വ്യത്യസ്ത ഗണിത ശാസ്ത്രജ്ഞരെ കുട്ടികൾക്ക് മുമ്പിൽ പരിചയപ്പെടുത്തി . ഗണിത

ശാസ്ത്ര അധ്യാപിക ജിജി എം കെ അധ്യക്ഷത വഹിച്ചു.

എസ് ആർ ജി കൺവീനർ പ്രസാദ് വി കെ . അധ്യാപകരായ അഞ്ജലി മോഹൻ,ഷഫീന വി കെ,

എന്നിവർ ആശംസകൾ അർപ്പിച്ചു ഗണിത അധ്യാപകരായ വിനു കെ എ സ്വാഗതവും അജിനാസ് മാസ്റ്റർ

നന്ദിയും പറഞ്ഞു

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.............

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി

വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.HDFC ബാങ്കിന്റെ പരിവർത്തൻ

പദ്ധതിയുടെ ഭാഗമായി MS സ്വാമിനാഥൻ റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ മാനന്തവാടി

ജനമൈത്രി എക്സൈസ് വകുപ്പ് ആണ് സെമിനാറിന് നേതൃത്വം നൽകിയത്. ലഹരി വിരുദ്ധ

ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

മാനന്തവാടി ജനമൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ് പെ

‌ ക്ടർ കെ ശശി സെമിനാറിന്റെ ഉൽഘാടനം

നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ അനീഷ് സെമിനാർ അവതരിപ്പിച്ചു. സ്കൂൾ എച്ച് എം ഇൻ

ചാർജ് ശ്രീമതി ഷീജ നാപ്പള്ളി, സിവിൽ എക്സ്സൈസ് ഓഫീസർ ബാലകൃഷ്ണൻ, എം എസ് സ്വാമിനാഥൻ

റിസർച്ച് സെന്റർ പ്രതിനിധി അക്ഷയ് വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രസാദ് വി കെ സ്വാഗതവും

അബ്ദുൾ സലാം നന്ദിയും അറിയിച്ചു.


മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളും ഇക്റാ അൽ കരാമ കമ്യൂണിറ്റി ക്ലിനിക്കും സംയുക്തമായി

ദ്വിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വൈസ്

പ്രിൻസിപ്പാൾ ഷീജ നാപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നാസർ. സി അധ്യക്ഷത വഹിച്ചു. വി.കെ

പ്രസാദ്, അക്ഷയ് ,ഡോ.ലബീബ ഹംസ ,ഡോ.മിഥുൻ ടി ചിന്നക്കര,ഡോ. നുബൈൽ, ബിൽജോ കെ

ബൈജു എന്നിവർ നേതൃത്വം നൽകി









Monday, September 5, 2022

ജൂലൈ 21- ചാന്ദ്രദിനം

 ജൂലൈ 21- ചാന്ദ്രദിനം

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.*

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21 ന് വ്യാഴാഴ്ച 3.30 മുതൽ

4.30 വരെ ഐ ടി ലാബിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത് . 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇങ്ക്സ്കേപ്പ് ,

ജിമ്പ് , കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ

നിർമിച്ചത്. ആവശ്യമായ റിസോഴ്സുകൾ ഫോൾഡറിൽ നൽകിയിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി, എസ് ഐ ടി സി അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ്

മിസ്ട്രസ് ഷഫീന വി കെ , ജോ. എസ് ഐ ടി സി മിസ് വർ അലി തുടങ്ങിയവർ നേതൃത്വം നൽകി..............






സ്വാതന്ത്ര്യദിനം ആഘോഷിച്ചു.............

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായ

പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 8:30 ന് പ്രിൻസിപ്പാൾ പി.സി.തോമസ് പതാക ഉയർത്തി.

തുടർന്ന് വർണശബളമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. റാലിയിൽ എസ് പി സി, ലിറ്റിൽ കൈറ്റ്സ്

,സ്കൗട്ട് &ഗൈഡ്സ് , എൻ എസ് എസ് യൂണിറ്റുകളും മറ്റു വിദ്യാർത്ഥികളും അണിനിരന്നു. എട്ടേനാൽ ടൗൺ

ജംഗ്ഷനിൽ വച്ച് സ്വാതന്ത്ര്യദിന ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സദസിൽ

വെച്ച് മുൻ പ്രധാന അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എം.ചന്ദ്രൻമാസ്റ്റർ

വിദ്യാർത്ഥികളോട് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ടികെ മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ സോഷ്യൽ

സയൻസ് അധ്യാപകനായ മമ്മൂട്ടി മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ വിരുന്നുകൾ അരങ്ങേറി.

പ്രിൻസിപ്പാൾ പി.സി.തോമസ് ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി ,സുമി പി സെബാസ്റ്റ്യൻ, നാസർ സി,

എൽദോസ് ടി വി. ഹാരിഷ് ,പ്രസാദ് വി കെ, അബ്ദുൾ സലാം, ഹാരിസ് ഇ, ആലീസ് ഐ പി, ശ്രീവിദ്യ

അഞ്ജലി, മിസ്വർ അലി, അജ്നാസ് , സജേഷ് സി, വിനു കെഎ, ജലീൽ സി, സുജ സയനൻ ,തുടങ്ങിയവർ

നേതൃത്വം നൽകി.................






















വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

 വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

വെളളമുണ്ട - ജി എം എച്ച് എസ് എസ് വെള്ളമുണ്ട വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ

ക്ളബുകളുടേയും ഉദ്ഘാടനം യുവസാഹിത്യകാരിയും അധ്യാപികയുമായ സന്ധ്യ വി ആഗ്നസ് ഉദ്ഘാടനം

ചെയ്തു. കുട്ടികളുട വിവിധ കലാ പരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയകളായവർക്കുള്ള

സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂൾ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി ടീച്ചറുടെ അധ്യക്ഷതയിൽ

ചേർന്ന യോഗത്തിൽ ഹാരിസ് ഇ സ്വാഗതവും പ്രസാദ് വി.കെ നന്ദിയും രേഖപ്പെടുത്തി ഷിംന ഇ , സജേഷ്

സി എന്നിവർ സംസാരിച്ചു.

18/7/22


പ്രകൃതി പഠനയാത്ര

 പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.


വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ

തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.വിദ്യാലയത്തിലെ സയൻസ് ക്ലബ്

അംഗങ്ങളായ 80 വിദ്യാർതിഥികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ

പരിസ്ഥിതി അടുത്തറിയാനും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനുമാണ്

പഠനയാത്ര സംഘടിപ്പിച്ചത് .

യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം കുറ്റ്യാടി ഇഖ്‍റ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിലെ പൂർവ്വ

വിദ്യാർത്ഥിനിയുമായ ഡോ.അനുമോൾ വി.പി ഫ്ലാഗ്ഒാഫ് ചെയ്ത് നിർവഹിച്ചു.എസ് . ആർ.ജി കണ്‍വീനർ

പ്രസാദ് വി.കെ അധ്യക്ഷനായിരുന്നു. ഐടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതം ആശംസിച്ചു. ഉഷ

കെ.എൻ, ഷിമിന, റുബീന, അജ്നാസ് മാസ്റ്റർ, സാജിറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മിസ്വർ അലി മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തേറ്റമല പാരിസൺ എസ്റ്റേറ്റ് സ്റ്റാഫ് കൃഷ്ണൻ കുട്ടി

ഗൈഡായി സേവനം അനുഷ്ഠിച്ചു.

30/7/22













സംസ്‌കൃതദിനം ആചരിച്ചു

സംസ്‌കൃതദിനം ആചരിച്ചു

വെള്ളമുണ്ട:വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്‌കൃതം കൗൺസിലിന്റെ

ആഭിമുഖ്യത്തിൽ സംസ്‌കൃതദിനം ആചരിച്ചു. മാനന്തവാടി എ ഇ ഒ ഗണേശൻ മാസ്റ്റർ എം ഉദ്ഘാടനകർമ്മം

നിർവഹിച്ചു.

എം ടി ഡി എം ഹൈസ്കൂൾ തൊണ്ടർനാടിലെ റിട്ടയേർഡ് സംസ്‌കൃതം അധ്യാപകൻ രാജൻ മാസ്റ്റർ മുഖ്യ

പ്രഭാഷണം നടത്തി .സ്കൂളിലെ സംസ്‌കൃതം അധ്യാപിക വിജിഷ ബി ആർ സ്വാഗതം ആശംസിച്ചു..

പ്രധാനാധ്യാപിക ഇൻ ചാർജ് ഷീജ നാപ്പള്ളി ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപക വന്ദനം പരിപാടിയിൽ

മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ ടീച്ചറെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ സി, അബ്ദുൾ സലാം , പ്രസാദ്

വി കെ , അർച്ചന സി എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ

കലാപരിപാടികൾ അവതരിപ്പിച്ചു.

11/8/22






Saturday, September 3, 2022

എസ് പി സി ഓണം ക്യാമ്പ്






 എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

വെള്ളമുണ്ട : വെള്ളമുണ്ട  ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ത്രിദിന ഓണം ക്യാമ്പ് 'ചിരാത് ' ആരംഭിച്ചു.
 വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്  ഷീജ നാപ്പള്ളി  സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥികളിൽ  നിന്നും അറിവിന്റെ  പ്രതീകമായി സീനിയർ കേഡറ്റുകൾ ചിരാത് ഏറ്റുവാങ്ങി ജൂനിയർ കേഡറ്റുകൾക്ക് കൈമാറി. പ്രിൻസിപ്പാൾ പി സി  തോമസ്  അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി  നാസർ മാസ്റ്റർ  , അഞ്ജലി മോഹൻ ,പ്രസാദ് . വി കെ , ആലീസ് ഐ പിഎന്നിവർ ആശംസകൾ അറിയിച്ചു.

 രാവിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശരത്  സോമൻ  പതാക ഉയർത്തി..ചടങ്ങിന്  സി പി ഒ ശ്രീവിദ്യ  കെ  നന്ദി പ്രകാശിപ്പിച്ചു.