Sunday, March 27, 2022

സ്ക്കൂൾ വിക്കി-പേജ് നവീകരണം

 

സ്ക്കൂൾ വിക്കി-പേജ് നവീകരണം

വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ, മുബീന പി വി എന്നിവരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

 വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ  ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്  ഐടി  ക്ലബിന്റെ ആഭിമുഖ്യത്തിൽ  വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ  മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ   സ്കൂളിലെ  പൂർവ വിദ്യാർത്ഥിയാണ്. 

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.














Little Kites - Group photos

 Little Kites - Group photos 





വിദ്യാർത്ഥികളും സൈബർ ലോകവും

 

വിദ്യാർത്ഥികളും സൈബർ ലോകവും


സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട് ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.


















കൂടെയുണ്ട് ഞങ്ങൾ വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

 ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട : കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി  വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. മുണ്ടയ്ക്കൽ പ്രാദേശിക പഠനകേന്ദ്രത്തിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
























ഡിജിറ്റല്‍ മീഡിയ വര്‍ക്ക്ഷോപ്പ്

 വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന പേരില്‍ ഡി‍‍ജിറ്റല്‍ മീഡിയ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികളായ 40കുട്ടികള്‍ പങ്കെടുത്തു. മൊബൈല്‍ ജേര്‍ണലിസം എന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ക്യാമറമാന്‍ ശ്രീ ഷമീര്‍ മച്ചിങ്ങല്‍ ക്ലാസെടുത്തു. പ്രൊഫഷണല്‍ ക്യാമറയും മൊബൈല്‍ ക്യാമറയും ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈകാര്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകള്‍, വിവിധ തരം ഷോട്ടുകള്‍, മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകള്‍, മൊബൈല്‍ അധിഷ്ഠിത സ്റ്റോറി ടെല്ലിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. 

തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ അബ്ദുല്‍ സലാം സ്വാഗതമാശംസിച്ചു. ലിറ്റില്‍ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുന്‍ മുണ്ടക്കല്‍, മിസ് വര്‍ അലി, അജ്നാസ് കെ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.