Saturday, July 8, 2023

പുസ്തകോത്സവം സംഘടിപ്പിച്ചു

 പുസ്തകോത്സവം സംഘടിപ്പിച്ചു 

വെള്ളമുണ്ട :വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വായനശാലയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26 27 തീയതികളിൽ പുസ്തകോത്സവം  സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകങ്ങളെ കഥ, കവിത ,നോവൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി തിരിച്ചു.അടൽ തിങ്കറിംഗ് ലാബിൽ പുസ്തക പ്രദർശനം ഒരുക്കി. ചടങ്ങിൽ ലൈബ്രറി ഇൻ ചാർജ് മഞ്ജുവി രവീന്ദ്രൻ സ്വാഗതമാശംസിച്ചു.സീനിയർ അസിസ്റ്റന്റ് ഷീജ നാപ്പള്ളി ഉദ്ഘാടനം ചെയ്തു . SRG കൺവീനർ വി കെ  പ്രസാദ് , സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് പുസ്തകം പരിചയപ്പെടുത്തലും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.








No comments:

Post a Comment