Saturday, July 8, 2023

പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു







 പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു 

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 1976 77 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു .

2013 ജൂലൈ 2 ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.

 ഏകദേശം നൂറോളം പൂർവ്വ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ആദരിച്ചു.

 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി സംഗമം ഉദ്ഘാടനം ചെയ്തു.

 ഡോക്ടർ പി പി ഉസ്മാൻ അധ്യക്ഷനായിരുന്നു.

എം  നാരായണൻ ,എം എ മോഹനൻ ,എം എം ചന്തു മാസ്റ്റർ, ബി  കൃഷ്ണപ്പൻ , ഐ എം രാജു ,പി ജെ സെബാസ്റ്റ്യൻ മാസ്റ്റർ, മേഴ്സി ,അഡ്വക്കേറ്റ് ജോർജ്ജ്, വിജീഷ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment