നവീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനവും പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. കൂടാതെ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായിരുന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ജംഷീർ കുനിങ്ങാരത്ത് നിർവഹിച്ചു. പോലീസ് സബ് ഇൻസ്പെക്ടർ പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഖിൽ ജോൺ , ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ജുബൈർ വി സി , എച്ച് എസ് എ ഇംഗ്ലീഷ് പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദൃശ്യ ആർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു
.പി ടി എ പ്രസിഡൻറ് രഞ്ജിത്ത് മാനിയിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതം ആശംസിച്ചു.വൈസ് പ്രിൻസിപ്പാൾ മഹേഷ് പി, അബ്ദുൽ സാജിദ് ,കെ പി സുരേഷ്,പ്രസാദ് വി കെ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു


















































No comments:
Post a Comment