Sunday, March 27, 2022

ഡിജിറ്റല്‍ മീഡിയ വര്‍ക്ക്ഷോപ്പ്

 വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന പേരില്‍ ഡി‍‍ജിറ്റല്‍ മീഡിയ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികളായ 40കുട്ടികള്‍ പങ്കെടുത്തു. മൊബൈല്‍ ജേര്‍ണലിസം എന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ ക്യാമറമാന്‍ ശ്രീ ഷമീര്‍ മച്ചിങ്ങല്‍ ക്ലാസെടുത്തു. പ്രൊഫഷണല്‍ ക്യാമറയും മൊബൈല്‍ ക്യാമറയും ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈകാര്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകള്‍, വിവിധ തരം ഷോട്ടുകള്‍, മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകള്‍, മൊബൈല്‍ അധിഷ്ഠിത സ്റ്റോറി ടെല്ലിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. 

തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ അബ്ദുല്‍ സലാം സ്വാഗതമാശംസിച്ചു. ലിറ്റില്‍ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുന്‍ മുണ്ടക്കല്‍, മിസ് വര്‍ അലി, അജ്നാസ് കെ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.














No comments:

Post a Comment