സുവർണ സംഗമം - 2022 പൂർവവിദ്യാർത്ഥി കൂട്ടായ്മ
സംഘടിപ്പിച്ചു.
വെള്ളമുണ്ട:വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ 1972 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 50വർഷങ്ങൾ പൂർത്തിയായതിനാൽ സുവർണ്ണസംഗമം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് മാറ്റുകൂട്ടി നൂറോളം പഠിതാക്കൾ സംഗമത്തിൽ പങ്കെടുത്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആശംസകൾ അർപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ.ജെ.അബ്രഹാം അധ്യക്ഷനായിരുന്നു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.ശ്രീ.ഇ.കെ.ജയരാജൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. ചടങ്ങിൽ അധ്യാപകരായ വി.ശങ്കരൻ നമ്പ്യാർ മാസ്റ്റർ ,പി.ഗേപാലൻകുട്ടി മാസ്റ്റർ,കെ.ജെ വർക്കി മാസ്റ്റർ,എം ചന്ദ്രൻ മാസ്റ്റർ,വി.കെ.ശ്രീധരൻ മാസ്റ്റർ ,റ്റി.വി.ഗോപിനാഥൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ്,വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി.കെ.സുധ,സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂളിന്റെ സൗന്ദര്യ വൽക്കരണത്തനായി 50 പൂച്ചെട്ടികൾ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. കൂടാതെ സ്കൂളിലെ വിദ്യാർത്ഥികൾക്കായി 500 നോട്ട്ബുക്കുകൾ സംഘടന സംഭാവന ചെയ്തു. സ്വാഗതസംഘം ജോ.കൺവീനർ കെ.കെ.ചന്ദ്രശേഖരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment