സമ്പൂർണ ഹൈടെക് പ്രഖ്യാപനം
വെള്ളമുണ്ട ഗവ മോഡൽ സ്കൂൾ സമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തി.
വെള്ളമുണ്ട: കേരളം സമ്പൂർണ ഹൈടെക് സംസ്ഥാനമായ പ്രഖ്യാപനത്തോടനുബന്ധിച്ച് വെള്ളമുണ്ട മോഡൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സക്കിന കുടുവ ഹൈടെക് പ്രഖ്യാപനം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് സ്വാഗതമാശംസിച്ചു.പി ടി എ വൈ .പ്രസിഡണ്ട് ശ്രീ ജിൽസ്, ശ്രീ ഭാസ്ക്കരൻ അധ്യാപകരായ, അബ്ദുൾ സലാം, എൽദോസ് കെ വി ,ഡോ :രാജേഷ് കുമാർ ബി എം, നാസർ മാസ്റ്റർ, ഷൈജ ടീച്ചർ, പ്രസാദ് വി കെ ,രാജേഷ് കുമാർ എം എന്നിവർ സംസാരിച്ചു.
No comments:
Post a Comment