Monday, September 5, 2022

പ്രകൃതി പഠനയാത്ര

 പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.


വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ

തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.വിദ്യാലയത്തിലെ സയൻസ് ക്ലബ്

അംഗങ്ങളായ 80 വിദ്യാർതിഥികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ

പരിസ്ഥിതി അടുത്തറിയാനും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനുമാണ്

പഠനയാത്ര സംഘടിപ്പിച്ചത് .

യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം കുറ്റ്യാടി ഇഖ്‍റ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിലെ പൂർവ്വ

വിദ്യാർത്ഥിനിയുമായ ഡോ.അനുമോൾ വി.പി ഫ്ലാഗ്ഒാഫ് ചെയ്ത് നിർവഹിച്ചു.എസ് . ആർ.ജി കണ്‍വീനർ

പ്രസാദ് വി.കെ അധ്യക്ഷനായിരുന്നു. ഐടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതം ആശംസിച്ചു. ഉഷ

കെ.എൻ, ഷിമിന, റുബീന, അജ്നാസ് മാസ്റ്റർ, സാജിറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മിസ്വർ അലി മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തേറ്റമല പാരിസൺ എസ്റ്റേറ്റ് സ്റ്റാഫ് കൃഷ്ണൻ കുട്ടി

ഗൈഡായി സേവനം അനുഷ്ഠിച്ചു.

30/7/22













No comments:

Post a Comment