പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു
വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ സീനിയർ എസ്.പി.സി. വിദ്യാർഥികളുടെ പാസ്സിംഗ് ഔട്ട് പരേഡ് ആവേശം വിതറി. ചടങ്ങിൽ വിശിഷ്ടാതിഥി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത് സല്യൂട്ട് സ്വീകരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. അജീഷ്കുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മികച്ച കേഡറ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി.സുധ. പി.കെ, SCPO ശ്രീ. റോയ്സൺ ജോസഫ്, CPO ശ്രീമതി വിജയലക്ഷ്മി, അധ്യാപകരായ ശ്രീ.വി.കെ പ്രസാദ്. ശ്രീ. സജേഷ്, ശ്രീമതി ശ്രീവിദ്യ എന്നിവർചടങ്ങിൽ സംസാരിക്കുകയുണ്ടായി.
No comments:
Post a Comment