Wednesday, October 7, 2020

പാസ് വേർഡ് 19 -20

                                                       

                                            പാസ് വേർഡ് 19 -20 

 

വെള്ളമുണ്ട: കേരള സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി പാസ് വേർഡ് 19 -20 എന്ന പേരിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ് ,വിദ്യാർത്ഥികളുടെ പരീക്ഷാഭീതി അകറ്റൽ തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ ഉള്ളടക്കം . പരിശീലന പരിപാടി റിട്ട. എ ഇ ഒ ശ്രീ മമ്മു മാസ്റ്റർ നിർവഹി ച്ചു.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതമാശംസിച്ചു .എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു ,സ്കൂളിലെ അധ്യാപകരായ ശ്രീ നാസർ മാസ്റ്റർ, പ്രസാദ് വി കെ ,അബ്ദുൾ സലാം മാസ്റ്റർ , ആശംസകൾ അർപ്പിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ശ്രീ കെ ടി ലത്തീഫ് ,മോട്ടിവേഷണൽ ട്രെയിനർ ശ്രീ സഞ്ജു കോട്ടയം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശ്രീ അബ്ദുൾ ജലീൽ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു

 

 










No comments:

Post a Comment