ശിലാസ്ഥാപനം നിർവഹിച്ചു
വെള്ളമുണ്ട : വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി കിഫ് ബി ഫണ്ടിൽ നിന്നനുവദിച്ച 2. 94കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചു.കേരള വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.
ബഹു ധനകാര്യ വകുപ്പു മന്ത്രി ഡോ.ടിഎം തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂളിൽ വെച്ചു നടന്ന അനുബന്ധ ചടങ്ങിൽ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ.ഒ ആർ കേളു മുഖ്യാതിഥിയായിരുന്നു. സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി സ്വാഗതവും പ്രിൻസിപ്പാൾ . പി സി തോമസ് നന്ദിയും പ്രകാശിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി,വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ എ ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ ടി.എം ഖമർ ലൈല,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ സക്കീന കുടവ,മാനന്തവാടി ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ, കെ റഫീക്ക്, പി കെ അമീൻ, വിനോദ് പാലയാണ, കെ.എൻ പ്രകാരൻ. വി.എം മുരളീധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു
No comments:
Post a Comment