Monday, January 13, 2025

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും

 സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

വെള്ളമുണ്ട:

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 67ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പം സംഘടിപ്പിച്ചു.

2025 ജനുവരി 13 തിങ്കളാഴ്ച രാവിലെ 9 മണിയോടെ പരിപാടികൾ ആരംഭിച്ചു.

 വാർഷികാഘോഷം കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു  ഉദ്ഘാടനം ചെയ്തു.

 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. ശേഖർ എസ് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങൾ നൽകി.

സ്കൂൾ പിടിഎ പ്രസിഡണ്ട് പി കെ അമീൻ അധ്യാപകർക്കുള്ള മംഗള പത്രങ്ങൾ വിതരണം ചെയ്തു.

ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാലയത്തിലെ ഹിന്ദി  അധ്യാപകൻ നാസർ സി, ഹിന്ദി അധ്യാപിക സുമി സെബാസ്റ്റ്യൻ , ഓഫീസ് സ്റ്റാഫ് പ്രസന്ന എ, തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി പി കല്യാണി , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാലൻ വെള്ളരിമ്മൽ, സ്കൂൾ എം പി  ടി എ പ്രസിഡണ്ട് സൽമത്ത് ഇ കെ , എസ് എം സി ചെയർമാൻ പികെ സലാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എൽദോസ് ടിവി നന്ദി പ്രകാശിപ്പിച്ചു.

 തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി.

Tuesday, January 30, 2024

സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും














































































വൈഖരി
2024
സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു .

വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 66ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപിക ഷേർലി ടി.ജെ, ഹൈസ്കൂൾ വിഭാഗത്തിലെ റീജ പി ബി എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡൻറ് രഞ്ജിത്ത് മാനിയിൽ അധ്യക്ഷനായിരുന്നു. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ പിസി തോമസ് സ്വാഗതം ആശംസിച്ചു .
ഹെഡ്മാസ്റ്റർ ടി മഹേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൽമത്ത് ഇകെ , മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കെ കെ സുരേഷ് ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബാലൻ വെള്ളരിമ്മൽ എന്നിവർ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുകയും വിരമിക്കുന്നവർക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു.,പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽസലാം പി കെ, എ യു പി സ്കൂൾ എച്ച് എം ജ്യോതി സി എം , പി ടി എ വൈസ് പ്രസിഡണ്ട് മേരീസ് സ്മിത, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി എൽദോസ് ടിവി, എച്ച് എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി നാസർ സി .സ്കൂൾ പാർലമെൻറ് ചെയർമാൻ അബി പി എസ് തുടങ്ങിയവർ സംസാരിച്ചു